ചെറിയ ഇടവേളയ്ക്ക് ശേഷം ഇസ്രായേലിന് വീണ്ടും ഇറാന്റെ തിരിച്ചടി. ബീര്‍ഷേബയിലെ സൊറോക്കോ ആശുപത്രിയില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ നേരിട്ട് പതിച്ചു. (Beersheba hospital directly hit in Iranian barrage; Tel Aviv, Ramat Gan, Holon struck) 20ഓളം ര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്.
|
തെല്‍അവീവിലും, റാമത്ത് ഗാനിലും ഹൊളോണിലും മിസൈലുകള്‍ പതിച്ചു. ചുരുങ്ങിയത് നാല് മിസൈലുകളെങ്കിലും ലക്ഷ്യത്തില്‍ പതിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തില്‍ കനത്ത നാശനഷ്ടമുണ്ടായി.

ഇന്ന് രാവിലെ ഇറാനിലെ അറാക്കിലുള്ള ഹെവി വാട്ടര്‍ റിയാക്ടറിന് നേര്‍ക്ക് ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍, റേഡിയേഷന്‍ അപകടമില്ലെന്ന് ഇറാന്‍ ടെലിവിഷന്‍ അറിയിച്ചു. ഇസ്രായേല്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇവിടെയുള്ള ആളുകളെ നേരത്തേ ഒഴിപ്പിച്ചിരുന്നു. ഇറാന്‍ ആഭ്യന്തര സുരക്ഷാ ആസ്ഥാനത്തും ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു.
Footage posted to social media shows the moment of the ballistic missile impact at Soroka Hospital in Beersheba. pic.twitter.com/aicK9zLSnx
— Emanuel (Mannie) Fabian (@manniefabian) June 19, 2025
ഇതിന് തൊട്ടുപിന്നാലെയാണ് ഇറാന്‍ തിരിച്ചടിച്ചത്. ഇസ്രായേലിന്റെ വ്യോമ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായും നിഷ്ഫലമാക്കുന്ന രീതിയിലാണ് മിസൈലുകള്‍ നാശം വിതച്ചതെന്നാണ് റിപോര്‍ട്ട്. സംഭവത്തിന്റെ കൂടുതല്‍ ഫലങ്ങള്‍ പുറത്തുവന്നിട്ടില്ല.
Iranian ballistic missile impact at Soroka Hospital in Beersheba https://t.co/8ih9H2QXUf pic.twitter.com/CxIfjLgMBq
— Emanuel (Mannie) Fabian (@manniefabian) June 19, 2025


