ബംഗളൂരു: കര്‍ണാടകയിലെ യെലഹങ്കയില്‍ ഒറ്റരാത്രികൊണ്ട് ഭവനരഹിതരായി മാറിയ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക പുനരധിവാസമൊരുക്കാന്‍ തയ്യാറായി സര്‍ക്കാര്‍. രാഷ്ട്രീയ പാര്‍ട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ കീഴടങ്ങിയത്.
|
രേഖകളുള്ളവരെ ബയ്യപ്പനഹള്ളിയിലെ രാജീവ് ഗാന്ധി ഹൗസിങ് കോളനി ഫ്ളാറ്റുകളിലേക്ക് താല്‍ക്കാലികമായി മാറ്റുമെന്നാണ് സൂചന. മുഖ്യമന്ത്രി സിദ്ധാരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മില്‍ അല്‍പ്പ സമയത്തിനുള്ളില്‍ നടത്തുന്ന ചര്‍ച്ചയിലാണ് അന്തിമ തീരുമാനമുണ്ടാവുക. 180ഓളം കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക താമസമൊരുങ്ങുമെന്നാണ് അറിയുന്നത്.
ALSO WATCH
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





