15
Mar 2026
Sun
15 Mar 2026 Sun
nellai mubarak sdpi

DMK-SDPI alliance തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ (DMK) സഖ്യത്തില്‍ മത്സരിക്കുന്നതിനായി എസ്.ഡി.പി.ഐ 3 സീറ്റുകള്‍ ആവശ്യപ്പെട്ടതായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നെല്ലൈ മുബാറക് അറിയിച്ചു. ഉദയസര്യന്‍ ചിഹ്നത്തില്‍ മത്സരിക്കണമെന്ന് ഡിഎംകെ തങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലെന്നും സ്വമേധയാ എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിഎംകെ സഖ്യവുമായി രണ്ടാംഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മൂന്ന് മണ്ഡലങ്ങളാണ് പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ മണ്ഡലങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. മേയ് 4-ന് ഡിഎംകെ സഖ്യം വന്‍ വിജയം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഉദയസൂര്യന്‍ ചിഹ്നത്തില്‍ മത്സരിക്കാന്‍ ഡിഎംകെ ഒരു പാര്‍ട്ടിയെയും നിര്‍ബന്ധിക്കുന്നില്ല. എസ്.ഡി.പി.ഐ എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂടി എടുത്ത തീരുമാനമാണ് ഉദയസൂര്യന്‍ ചിഹ്നത്തില്‍ മത്സരിക്കുക എന്നത്. സഖ്യകക്ഷികള്‍ക്ക് മേല്‍ ഡിഎംകെ യാതൊരുവിധ സമ്മര്‍ദ്ദവും ചെലുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എഡിഎംകെ-ബിജെപി സഖ്യത്തിന് വിമര്‍ശനം

തമിഴ്നാട്ടില്‍ ബിജെപി-എഡിഎംകെ സഖ്യം പരാജയപ്പെടണം. എഡിഎംകെ എടുക്കുന്ന തീരുമാനങ്ങള്‍ ഡല്‍ഹിയില്‍ നിന്നുള്ള ഉത്തരവനുസരിച്ചാണെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞത് ശരിയാണെന്നും മുബാറക് ആരോപിച്ചു. സീറ്റുകള്‍ക്കായി ഡല്‍ഹിയില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടി വരുന്നത് തമിഴ്നാടിന് തന്നെ അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജയ്യിലുള്ള വിശ്വാസം നഷ്ടപ്പെട്ടു

വിജയ് രാഷ്ട്രീയത്തിലേക്ക് വന്നാല്‍ മാറ്റമുണ്ടാകുമെന്ന് കരുതിയ സാധാരണക്കാര്‍ക്ക് ഇപ്പോള്‍ അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. സ്വന്തം സിനിമയായ ‘ജന നായകന്‍’ നേരിട്ട പ്രശ്‌നങ്ങളില്‍ പോലും ശബ്ദമുയര്‍ത്താന്‍ കഴിയാത്ത വിജയ് എങ്ങനെയാണ് ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുകയെന്ന് അദ്ദേഹം ചോദിച്ചു. വിജയ്യുടെ ഓരോ പ്രവൃത്തിയും സംശയമുണ്ടാക്കുന്നതാണെന്നും മുബാറക് പറഞ്ഞു.

ഡിഎംകെ സഖ്യത്തില്‍ യാതൊരുവിധ ആശയക്കുഴപ്പവുമില്ലെന്നും 17-ലധികം പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കുന്ന ഈ സഖ്യം സാഹോദര്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം തിരുനെല്‍വേലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക