സിപിഐഎമ്മില്‍ ചേരുമെന്ന് നടന്‍ ഭീമന്‍ രഘു. ബിജെപിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഭീമന്‍ രഘു പാര്‍ട്ടി ടിക്കറ്റില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിറങ്ങിയെങ്കിലും പരാജിതനായിരുന്നു. സംവിധായകന്‍ രാജസേനന്‍ ബിജെപി വിട്ട് കഴിഞ്ഞദിവസം സിപിഐഎമ്മില്‍ ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഭീമന്‍ രഘുവും തന്റെ തീരുമാനം പ്രഖ്യാപിച്ചത്. അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ നാട്ടിലെത്തുമ്പോള്‍ നേരില്‍ കാണുമെന്നും അതിനു ശേഷം സിപിഐഎം ഓഫിസിലെത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് ഭീമന്‍ രഘു അറിയിച്ചിരിക്കുന്നത്.
|
ബിജെപി സംസ്ഥാന ഭാരവാഹിയായ രാജസേനന്‍ കഴിഞ്ഞ ദിവസമാണ് കലാകാരന്മാര്‍ക്ക് ബിജെപിയില്‍ അവഗണനയാണെന്നും ആശയപരമായ ഭിന്നതകള്‍ പാര്‍ട്ടിയോടുണ്ടെന്നും വ്യക്തമാക്കി സിപിഐഎമ്മില്‍ ചേര്‍ന്നത്. ബിജെപിയുമായി സഹകരിച്ചതിനാല്‍ തനിക്ക് ഒട്ടേറെ നഷ്ടങ്ങളുണ്ടായെന്ന് ഭീമന്‍ രഘുവും അടുത്തിടെ തുറന്നുപറച്ചില്‍ നടത്തിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





