
കുവൈത്ത് വിസാ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിയായ കേസിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
![]() |
|
നിലവില്ലാത്ത 28 കമ്പനികളുടെ പേരില്‍ 382 തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വ്യാജലൈസന്‍സുകള്‍ നല്‍കിയതായും ഒരു തൊഴിലാളിയ്ക്ക് 800 മുതല്‍ 1000 കുവൈത്ത് ദിനാര്‍ വരെ ഈടാക്കിയതായും അന്നേഷണത്തില്‍ തെളിഞ്ഞു.
പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവറിലെ ആക്ടിംഗ് മാനേജരും സൂപ്പര്‍വൈസറും ഒരു കുവൈത്തി കമ്പനി ഉടമയും കേസില്‍ പ്രതികളാണ്. ഇവര്‍ക്കു പുറമേ ഈജിപ്ത്, ഫലസ്തീന് സ്വദേശികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുമാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നത്. ഇവരുടെ റിമാന്‍ഡ് കോടതി നീട്ടി. രാജ്യത്തെ ഏറ്റവും വലിയ റെസിഡന്‍സി ട്രാഫിക്കിംഗ് കേസുകളില്‍ ഉള്പ്പെട്ടവരാണിതെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.