29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
cpm candidates kannur

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയിലെത്തി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്‌റ. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പകരം തളിപ്പറമ്പില്‍ എന്‍ സുകന്യ ജനവിധി തേടിയേക്കും. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗവും മുന്‍ എംഎല്‍എ ജെയിംസ് മാത്യുവിന്റെ ഭാര്യയുമാണ് എന്‍ സുകന്യ. എം വി ഗോവിന്ദന്റെ ഭാര്യ വി കെ ശ്യാമളയുടെ പേര് ഒരു വിഭാഗം ചര്‍ച്ചക്ക് വെച്ചെങ്കിലും ഭൂരിപക്ഷ പിന്തുണ ലഭിച്ചില്ലെന്നാണ് വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുന്‍ മന്ത്രി കെ കെ ശൈലജയും സ്പീക്കര്‍ എന്‍ ഷംസീറും മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ശൈലജയുടെ മണ്ഡലമായ മട്ടന്നൂരില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിന്റെ പേരാണ് പരിഗണനയിലുള്ളത്. പകരം പേരാവൂരില്‍ കെ കെ ശൈലജയെ പരിഗണിച്ചേക്കും. എന്നാല്‍, മട്ടന്നൂര്‍ ഇല്ലെങ്കില്‍ മല്‍സരിക്കാനില്ലെന്ന് ശൈലജ നേരത്തേ സൂചന നല്‍കിയിരുന്നു.

തലശേരിയില്‍ കാരായി രാജന്റെ പേരാണ് പരിഗണനയിലുള്ളത്. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന കാര്യത്തില്‍ പിബി തീരുമാനമെടുക്കും.

ALSO READ: കൊല്ലടാ എന്ന് ആക്രോശിച്ച് ആക്രമിച്ചെന്ന് എഫ്‌ഐആര്‍; റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ക്യാമറകളില്‍ വീണാ ജോര്‍ജിനെ ആക്രമിക്കുന്ന ദൃശ്യങ്ങളില്ലെന്ന് ആര്‍പിഎഫ്

പയ്യന്നൂരില്‍ മധുസൂദനന്‍

പാര്‍ട്ടി ഫണ്ട് വിവാദമുണ്ടായ പയ്യന്നൂരില്‍ ടി ഐ മധുസൂദനനെ തന്നെ മത്സരിപ്പിക്കാനാണ് തീരുമാനം. ധനരാജ് രക്തസാക്ഷി ഫണ്ടിലും പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ടിലുമടക്കം വന്‍ തിരിമറി നടന്നുവെന്നായിരുന്നു ടി ഐ മധുസൂദനനെതിരായ മുന്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണം.

പയ്യന്നൂരില്‍ സിപിഐഎം വിമതര്‍ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. ഇതിനിടെയാണ് ടി ഐ മധുസൂദനന്റെ സ്ഥാനാര്‍ത്ഥിത്വം സ്വീകരിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement