മകൻ ബുദ്ധമതക്കാരിക്കൊപ്പം ഒളിച്ചോടി വിവാഹംകഴിച്ചതിന് ബിജെപിയുടെ മുതിർന്ന നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ലഡാക്ക് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നസീർ അഹമ്മദിനെയാണ് പാർട്ടിയിൽ പുറത്താക്കിയത്. ബുദ്ധമതക്കാരിക്കൊപ്പം മകൻ ഒളിച്ചോടിയ സംഭവത്തിൽ നസീർ അഹമ്മദിന് പങ്കുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിയെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിശദീകരണം. മേഖലയിലെ മതസൗഹാർദ്ദം തകർക്കുന്നതാണ് നടപടിയെന്നും ബിജെപി സംസ്ഥാന സമിതി വിലയിരുത്തി.
|
ലഡാക്ക് ബിജെപി അധ്യക്ഷൻ ഫുഞ്ചോക്ക് സ്റ്റാൻസിൻ ആണ് ബുധനാഴ്ച യോഗംചേർന്ന് നസീർ അഹമ്മദിനെ പ്രാഥമിക അംഗത്വത്തിൽ നിന്നടക്കം പുറത്താക്കിയത്. ഒരുമാസം മുമ്പാണ് നസീർ അഹമ്മദിന്റെ മകൻ മൻസൂർ അഹമ്മദ് ബുദ്ധമതക്കാരിയെ വിവാഹം കഴിച്ചത്.
അതേസമയം താൻ ഹജ്ജ് നിർവഹിക്കാൻ പോയിക്കുകയായിരുന്നു മകൻ ഒളിച്ചോടിയ സമയമെന്നും മകനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും നസീർ അഹമ്മദ് പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





