28
Aug 2023
Thu
28 Aug 2023 Thu

അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അനില്‍ ആന്‍റണി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: കേരളത്തില്‍ ഭരണമാറ്റം അനിവാര്യമാണെന്നും അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്നും ബിജെപി ദേശീയ സെക്രട്ടറി അനില്‍ കെ ആന്‍റണി. കേരളത്തിലെ സർക്കാർ വ്യാപകമായ അഴിമതിയിലും വിഭാഗീയതയിലും മുങ്ങിക്കിടക്കുകയാണ്. ജനക്ഷേമത്തിന് ഇത്തരമൊരു മാറ്റം അനിവാര്യമാണെന്ന് അനില്‍ ആന്‍റണി അവകാശപ്പെട്ടു.

ജനങ്ങളുടെ ക്ഷേമത്തിനായി കേരളത്തിൽ ഭരണമാറ്റം അനിവാര്യമാണ്. അടുത്ത തെരഞ്ഞെടുപ്പിൽ നിലവിലെ സർക്കാരിനെ തൂത്തെറിഞ്ഞ് ജനങ്ങൾ ബിജെപിയെ അധികാരത്തിലെത്തിക്കുമെന്ന് വിശ്വസിക്കുന്നു. ഇത്തരത്തിൽ അഴിമതിയാരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നുവെന്ന് അനിൽ ആന്റണി പറഞ്ഞു.