ചെങ്കോട്ടയ്ക്കു സമീപം ട്രാഫിക് സിഗ്നലില്‍ കാര്‍ പൊട്ടിത്തെറിച്ചു നിരവധി പേര് മരിച്ച സംഭവത്തില്‍ ഫോറന്‍സിക് സംഘത്തിന്റെ പരിശോധന തുടരുന്നു. സ്ഫോടന സ്ഥലത്തു നിന്നോ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹഭാഗങ്ങളില്‍ നിന്ന് ബോംബിന്റെ ചീളുകളൊന്നും കണ്ടെത്താനായിട്ടില്ല. ഇതോടെ സ്ഫോടനത്തിനുപയോഗിച്ചത് എന്തെങ്കിലും രാസവസ്തുക്കളാണോയെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
|
ജമ്മുകശ്മീരിലെ പുല്‍വാമ സ്വദേശിയായ താരിഖിന്റെ ഉടമസ്ഥതയിലുള്ളതാണ് കാറെന്നാണ് അന്വേഷണസംഘം പറയുന്നത്. ആദ്യ ഉടമ മുഹമ്മദ് സല്മാന് എന്നയാളാണെന്നും അദ്ദേഹം ഈ കാര്‍ താരിഖിന് വില്‍ക്കുകയായിരുന്നുവെന്നും എന്നാല്‍ നിയമപരമായി ഉടമസ്ഥാവകാശം മാറ്റിയിട്ടില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി.
എന്‍ഐഎ, എന്‍എസ്ജി, ഡല്‍ഹി പോലീസ് എന്നിവര്‍ സംയുക്തമായാണ് കേസ് അന്വേഷിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സ്ഫോടനസ്ഥലവും പരിക്കേറ്റ് ചികില്സയിലിരിക്കുന്നവരെ ആശുപത്രിയിലും സന്ദര്‍ശിച്ച അമിത് ഷാ സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണത്തില്‍ ഇനിയും സ്ഥിരീകരണമില്ല. എട്ടു പേര് മരിച്ചതായാണ് വിവിധ റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്ഫോടനത്തിന്റെ ശക്തിയില്‍ നിരവധി മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയിരുന്നു.
ALSO READ: അടൂരില്‍ ജീവനൊടുക്കാന്‍ നാലുവയസ്സുള്ള മകനെയുമെടുത്ത് ബസ്സിനു മുന്നില്‍ ചാടി യുവാവ്





