ഹോര്‍മുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് ചരക്കു കപ്പല്‍ മയൂരി നാരിക്കുനേരെ ആക്രമണം. ആക്രമണത്തില്‍ കപ്പലിനു തീപിടിച്ചു.മുന്നറിയിപ്പ് അവഗണിച്ചെത്തിയ രണ്ട് ചരക്ക് കപ്പലുകള്‍ കൂടി ഇറാന്‍ ആക്രമിച്ചു തകര്‍ത്തിട്ടുണ്ട്.
|
മയൂരി നാരിയില്‍ 23 നാവികരാണ് ഉണ്ടായിരുന്നത്. ഇതില്‍ 20 പേരെ ഒമാന്‍ സേന രക്ഷപ്പെടുത്തി. മൂന്നുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. യുഎഇ തുറമുഖത്തു നിന്ന് ഇന്ത്യയിലേക്ക് വരുമ്പോഴായിരുന്നു കപ്പല്‍ ആക്രമിക്കപ്പെട്ടതെന്ന് റോയല്‍ തായ് നേവി അറിയിച്ചു. 178 മീറ്റര്‍ നീളമുള്ള കപ്പലിന് 30000 ടണ്‍ ചരക്ക് വഹിക്കാന്‍ ശേഷിയുണ്ട്.
യുഎസ്-ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിരിക്കുകയാണ്. മേഖലയില്‍ നിന്ന് ഒരു ലിറ്റര്‍ എണ്ണ പോലും കടത്തിവിടില്ലെന്ന് ഇറാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
ALSO READ: കാവനൂരില്‍ ബൈക്കില്‍ കാറിടിച്ചുകയറി ദമ്പതികള്‍ മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





