15
Jan 2024
Wed
15 Jan 2024 Wed

‘ഈ നിമിഷം ഞാന്‍ മരിച്ചാല്‍, എന്റെ ബാക്കി ആയുസ് മമ്മൂട്ടി സാറിന്’; ശ്രീജ ഇങ്ങനെ പറയാന്‍ കാരണം ഉണ്ട്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലയാളികള്‍ക്ക് മമ്മൂട്ടിയെന്നാല്‍ വികാരമാണ്. പതിറ്റാണ്ടുകളായി മലയാള സിനിമാസ്വാദകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി കൊണ്ടിരിക്കുകയാണ് മെഗാ സ്റ്റാര്‍. മഹാനടന്‍ എന്നതിലുപരി വലിയൊരു മനുഷ്യസ്‌നേഹി കൂടിയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. രോഗവും മറ്റും മൂലം ബുദ്ധിമുട്ടുന്ന നിരവധി പേരുടെ ജീവിതത്തില്‍ അദ്ദേഹം വെളിച്ചമായി. പബ്ലിസിറ്റിയൊന്നുമില്ലാതെ പുറംലോകത്തെ അറിയിക്കാതെയാണ് അദ്ദേഹം മിക്കവരെയും സഹായിക്കുന്നത്. അത്തരത്തില്‍ മെഗാസ്റ്റാര്‍ സഹായിച്ചയൊരാളാണ് ശ്രീജ എന്ന സ്ത്രീ. ശ്രീജയ്ക്ക് കണ്ണിന് കാഴ്ചയില്ല. ഇവരുടെ ദുരിത ജീവിതത്തെക്കുറിച്ചറിഞ്ഞതോടെ സഹായവുമായി അദ്ദേഹമെത്തുകയായിരുന്നു. പത്താനാപുരത്തെ ഗാന്ധിഭവനിലാണ് ശ്രീജയിപ്പോള്‍ താമസിക്കുന്നത്.

കണ്ണിന് കാഴ്ചയില്ലാത്ത ശ്രീജ പരസഹായം ഇല്ലാതെ ജീവിക്കാനൈകാത്ത അവസ്ഥയിലായിരുന്നു. ശ്രീജയുടെ അവസ്ഥ അറിഞ്ഞ മമ്മൂട്ടി സഹായവുമായി രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. നിലവില്‍ പത്തനാപുരം ഗാന്ധിഭവനില്‍ കഴിയുന്ന ശ്രീജ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകകളാണ് ഏവരുടെയും ഹൃദയം തൊടുന്നത്.

മരണത്തിന് അടുത്തേക്ക് പോയ തന്റെ ജീവിതത്തെ കൈപിടിച്ച് ഉയര്‍ത്തിയത് മമ്മൂട്ടിയാണെന്ന് ശ്രീജ പറയുന്നു. ഈ നിമിഷം ഇവിടെ വീണ് മരിച്ച് കഴിഞ്ഞാല്‍, എന്റെ ബാക്കിയുള്ള ആയുസ് മമ്മൂട്ടി സാറിന് വേണ്ടി കൊടുക്കണേന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും ശ്രീജ പറയുന്നു. മമ്മൂട്ടിയ്ക്ക് നന്ദി പറഞ്ഞുള്ള ശ്രീജയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

‘മമ്മൂട്ടി സാറിന് വേണ്ടി ഞാന്‍ ഒരുപാട് പ്രാര്‍ത്ഥിക്കുന്നുണ്ട്. അദ്ദേഹം കാരണമാണ് എനിക്കിവിടെ വരാന്‍ സാധിച്ചത്. സാറ് എനിക്ക് തന്ന ഈ ജീവിതത്തിന് ഒരുപാട് നന്ദിയുണ്ട്. കാരണം മരണത്തിലേക്ക് അടുത്ത് പോയ എന്റെ ജീവിതത്തെ കൈ പിടിച്ച് ഉയര്‍ത്തി തന്നത് മമ്മൂട്ടി സാറാണ്. അദ്ദേഹം എന്റെ അച്ഛനാണോ സഹോദരനാണോ അതോ ദൈവമാണോ എന്ന് എനിക്ക് അറിയില്ല. അത്രയ്ക്ക് ഒരുപുണ്യമാണ് സാറ് എനിക്ക് വേണ്ടി ചെയ്ത് തന്നത്. രണ്ട് കണ്ണിനും എനിക്ക് കാഴ്ചയില്ല. എഴുന്നേറ്റ് നടക്കാന്‍ പോലും വയ്യാത്ത അവസ്ഥയില്‍ എനിക്ക് ഇത്രയും വലിയൊരു സഹായം ചെയ്ത് തന്ന എന്റെ മമ്മൂട്ടി സാറിനോട് എനിക്ക് ഒരുപാട് ഒരുപാട് നന്ദി ഉണ്ട്. ഈ നിമിഷം തറയിലേക്ക് വീണ് മരിച്ച് കഴിഞ്ഞാല്‍, എന്റെ ബാക്കിയുള്ള ആയുസ് എന്റെ മമ്മൂട്ടി സാറിന് വേണ്ടി കൊടുക്കണേന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണ്. കാരണം എന്നെപ്പോലുള്ള ഒരുപാട് പാവപ്പെട്ടവര്‍ക്ക് വേണ്ടി സാറ് ഒരുപാട് സഹായങ്ങള്‍ ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള ഒരുപാട് സഹായങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കട്ടെന്നും അനുഗ്രഹങ്ങള്‍ ലഭിക്കട്ടേന്നും ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്’-– ശ്രീജ പറയുന്നു.