29
May 2024
Wed
29 May 2024 Wed

കൊച്ചി: പ്രമുഖ മലയാള നടൻ ജോജു ജോര്‍ജ് ബോളിവുഡിലേക്ക്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. ബോബി ഡിയോള്‍, സാനിയ മല്‍ഹോത്ര തുടങ്ങിയ വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അനുരാഗ് കശ്യപ് തന്നെയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാണ് ഒരുങ്ങുന്നത്. സബ ആസാദ്, ജീതേന്ദ്ര ജോഷി, റിദ്ദി സെന്‍, സപ്‌ന പബ്ബി, അന്‍കുഷ് ജെഡാം, നാഗേഷ് ബോന്‍സ്ലെ തുടങ്ങിയ വന്‍ താരനിരയും ചിത്രത്തിൻ്റെ ഭാഗമാകും.

സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ മുംബൈയിൽ പുരോഗമിച്ചു വരികയാണ്. സിനിമയുടെ മറ്റു വിവരങ്ങൾ ഒന്നും തന്നെ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. എങ്കിലും ഇതൊരു ത്രില്ലർ സിനിമ ആയിരിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ ഒരുക്കുന്നത് എന്നാണ് ലഭിക്കുന്നത് റിപ്പോർട്ടുകൾ.

തമിഴിലും തെലുങ്കിലും ജോജു ഇതിനോടകം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കമല്‍ ഹാസനും മണിരത്‌നവും ഒന്നക്കുന്ന തഗ്ഗ് ലൈഫിലും താരം പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫില്‍ ക്ലബ്ബിലൂടെ അനുരാഗ് കശ്യപ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുക ആണ്.

Bobby Deol, Joju George in Anurag Kashyap’s upcoming thriller

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക