മുംബൈ: സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 33-കാരിയായ നടിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ പ്രമുഖ ബോളിവുഡ് ചലച്ചിത്ര സംവിധായകന്‍ ഷക്കീല്‍ നൂറാനി (73) അറസ്റ്റില്‍.
|
പുതിയ സിനിമയുടെ കഥ പറയാനെന്ന വ്യാജേന നടിയെ മുംബൈ മാല്‍വാനിയിലെ തന്റെ വസതിയിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. പീഡനത്തിന് ശേഷം ഭീഷണിപ്പെടുത്തിയതായും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
അറസ്റ്റിലായ ഷക്കീല്‍ നൂറാനിയെ ബോറിവ്‌ലി ഹോളിഡേ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ ഓഗസ്റ്റ് 12 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ഹിന്ദിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ‘ബഡേ ദില്‍വാല’ (1999), ‘ജോരു കാ ഗുലാം’ (2000) എന്നീ ജനപ്രിയ ചിത്രങ്ങളുടെ രചനയും നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ചയാളാണ് ഷക്കീല്‍ നൂറാനി.
Tags: Shakeel Noorani arrested, Bollywood director rape case, Mumbai film director arrest, Shakeel Noorani news Malayalam, Bollywood news in Malayalam, actress harassment Mumbai, Shakeel Noorani movies
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





