19
May 2023
Sat
19 May 2023 Sat

കാണാതായി മാസങ്ങള്‍ക്കു ശേഷം ബ്രസീലിയന്‍ നടന്റെ മൃതദേഹം തടിപ്പെട്ടിക്കുള്ളില്‍ അടച്ച് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ജെഫേഴ്‌സണ്‍ മചാഡോയെ ആണ് റിയാ ഡീ ജനീറോയിലെ ഒരു വീടിന്റെ പിന്നാമ്പുറത്ത് ആറടിതാഴ്ചയില്‍ പെട്ടിക്കുള്ളില്‍ അടക്കം ചെയ്ത് കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചങ്ങലകള്‍ കൊണ്ട് കൈകള്‍ പിന്നിലേക്ക് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. കഴുത്തുമുറുക്കി കൊന്നുവെന്നതിന്റെ സൂചനകള്‍ മൃതദേഹത്തിലുണ്ടായിരുന്നു. നടനെ കാണാതായതിനു പിന്നാലെ കുടുംബം പരാതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക