വിവാഹവേദിയിൽ വച്ച് വധുവടക്കം നാലുപേരെ വെടിവച്ചുകൊന്ന ശേഷം വരൻ ജീവനൊടുക്കി. വടക്കു കിഴക്കൻ തായ്ലൻഡിൽ ശനിയാഴ്ചയാണ് സംഭവം. പാര അത്ലറ്റും മുൻ സൈനികനുമായ ചതുരോംഗ് സുക്സക്(29) ആണ് വധുവിനെയും വീട്ടുകാരെയുമടക്കം നാലുപേരെ കൊലപ്പെടുത്തി ജീവനൊടുക്കിയത്.
|
വധു കാൻജന, വധുവിൻറെ അമ്മ, സഹോദരി എന്നിവരെയും വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ഒരാളുമാണ് കൊല്ലപ്പെട്ടത്. വിവാഹ ചടങ്ങുകൾക്കിടെ വേദിയിൽ നിന്ന് ഇറങ്ങിപ്പോയ ചതുരോംഗ് തോക്കുമായി തിരിച്ചെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു.
അക്രമ സമയം പ്രതി മദ്യ ലഹരിയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ചതുരോംഗും യുവതിയും മൂന്ന് വർഷമായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. 2022ൽ ഇന്തോനേഷ്യയിൽ നടന്ന ആസിയാൻ പാരാഗെയിംസിൽ ചതുരോംഗ് നീന്തലിൽ വെള്ളി മെഡൽ നേടിയിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


