വിവാഹം കഴിഞ്ഞ് വരനൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ നവവധുവിനെ കാമുകന് തോക്കുചൂണ്ടി കടത്തിക്കൊണ്ടുപോയി. ഒഡീഷയിലെ ബോലാംഗിര് ജില്ലയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. വിവാഹച്ചടങ്ങുകള്‍ക്കു ശേഷം വരന് വധുവിനെയും കൂട്ടി ബന്ധുക്കള്‍ക്കൊപ്പം വീട്ടിലേക്ക് വരുമ്പോഴായിരുന്നു മൂന്നംഗസംഘം വാഹനം തടഞ്ഞുനിര്‍ത്തി തോക്കുചൂണ്ടുകയും വധുവിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്.
|
വരന് തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വധുവിന്റെ കാമുകനും സംഘവുമാണ് കൃത്യത്തിനു പിന്നിലെന്നു വ്യക്തമായത്. വധു അറിഞ്ഞുകൊണ്ടാണോ ഇത്തരമൊരു നീക്കം നടത്തിയതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



