സമാധാനചര്‍ച്ചകളെ തുടര്‍ന്ന് രണ്ടാഴ്ചത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷവും ഇറാനിലെ എണ്ണശുദ്ധീകരണ ശാലയ്ക്കു നേരെ ആക്രമണം. ലാവന്‍ ദ്വീപിലെ എണ്ണശുദ്ധീകരണ ശാലയാണ് ആക്രമിക്കപ്പെട്ടത്. പ്രാദേശിക സമയം രാവിലെ പത്തോടെയാണ് സംഭവം. ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല. ആക്രമണത്തെ തുടര്‍ന്നുണ്ടായ തീപിടിത്തം അണയ്ക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
|
ഹോര്‍മുസ് കടലിടുക്ക് അടച്ച ഇറാന്‍ നടപടിയെ തുടര്‍ന്ന് ലോകമെങ്ങും ഇന്ധനപ്രതിസന്ധി ഉടലെടുത്തതോടെ യുഎസ് പ്രസിഡന്റ് ട്രംപ് ഇറാനെതിരേ ഭീഷണിയുമായി രംഗത്തുവന്നിരുന്നു. കടലിടുക്ക് തുറക്കണമെങ്കില്‍ യുദ്ധത്തില്‍ സംഭവിച്ച നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഇറാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇറാന്‍ മുന്നോട്ടുവച്ച പത്തിന ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് ട്രംപ് സമ്മതിച്ചതോടെയാണ് ഇരുരാഷ്ട്രങ്ങളും വെടിനിര്‍ത്തലില്‍ ഏര്‍പ്പെട്ടത്.
എന്നാല്‍ ഈ പ്രഖ്യാപനമുണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍ ഇറാനു നേരെ വീണ്ടും ആക്രമണമുണ്ടാവുകയായിരുന്നു. ഇതിനു തിരിച്ചടിയായി ഇറാന്‍ കുവൈത്തിനും യുഎഇയ്ക്കും നേരെ ആക്രമണം നടത്തി. ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളാണ് ഇറാന്‍ ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ തങ്ങളുടെ ഊര്‍ജകേന്ദ്രങ്ങള്‍ ഇസ്രായേലും യുഎസും ലക്ഷ്യം വച്ചതോടെയാണ് ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണകേന്ദ്രങ്ങള്‍ ആക്രമിച്ചു തുടങ്ങിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





