ആലപ്പുഴ: മെയ് ഒന്നിന് രണ്ടാംവിവാഹം നടക്കേണ്ട 60കാരിയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ട സഹോദരന്‍ അറസ്റ്റില്‍. മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ പൂങ്കാവ് പള്ളിക്കു പടിഞ്ഞാറ് വടക്കുംപറമ്പില്‍ റോസമ്മ ആണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ സഹോദരന്‍ ബെന്നി (63)യെ പോലീസ് അറസ്റ്റ് ചെയ്തു.
|
ഏറെനാള്‍ മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ റോസമ്മ ബെന്നിക്കൊപ്പമാണ് താമസിച്ചിരുന്നത്. 18ാം തിയ്യതി മുതല്‍ റോസമ്മയെ കാണാനില്ലെന്നാണ് ബെന്നി പുറത്തുപറഞ്ഞിരുന്നത്. റോസമ്മയ്ക്കു വേണ്ടി ബന്ധുക്കളും മറ്റും തിരച്ചില്‍ നടത്തുന്നതിനിടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. പോലീസും റവന്യൂ ഉദ്യോഗസ്ഥരുമടങ്ങിയ സംഘം പൂങ്കാവിലെ വീട്ടിലെത്തി കുഴിച്ച് മൃതദേഹം പുറത്തെടുത്തു.
റോസമ്മ പുനര്‍വിവാഹിതയാവുന്നതില്‍ എതിര്‍പ്പുള്ള ബെന്നി ഇതേച്ചൊല്ലി വഴക്കിടയും റോസമ്മയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടുകയുമായിരുന്നു. പിടിക്കപ്പെടുമെന്നായപ്പോള്‍ ബെന്നി അയല്‍വാസിയായ പൊതുപ്രവര്‍ത്തകയോടു കൃത്യത്തെക്കുറിച്ചു വെളിപ്പെടുത്തുകയായിരുന്നു. പൊതുപ്രവര്‍ത്തകയുടെ നിര്‍ദേശപ്രകാരം ബെന്നി പോലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു.
റോസമ്മയ്ക്കു രണ്ടു മക്കളുണ്ട്. സഹോദരന്‍ ബെന്നിയ്ക്കൊപ്പം താമസിക്കുന്നതിനിടെ പുനര്‍വിവാഹിതയാവാന്‍ റോസമ്മ ആഗ്രഹിക്കുകയും കൈനകരിയിലെ വിവാഹദല്ലാള്‍ മുഖേന വന്ന വിവാഹാലോചന ഉറപ്പിക്കുകയും മെയ് ഒന്നിന് വിവാഹം നിശ്ചയിക്കുകയും ചെയ്തിരുന്നു.ഇതിനിടെയാണ് ബെന്നി സഹോദരിയെ കൊന്നു കുഴിച്ചുമൂടിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





