30
Jul 2023
Wed
30 Jul 2023 Wed

കൊച്ചി: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ശ്രീലങ്കയിലേക്ക് കടക്കാൻ ശ്രമിച്ച ബുദ്ധസന്യാസി പിടിയിൽ. ബംഗ്ലാദേശ് സ്വദേശിയായ അബൂർ ബർവയാണ് (22)
നെടുമ്പാശേരി വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരു വർഷം മുമ്പ് അനധികൃതമായി കർണാടകയിലെത്തിയ ഇയാൾ അവിടെ ഒരു ആശ്രമത്തിൽ തങ്ങുകയായിരുന്നു. ആശ്രമത്തിൽ വച്ചാണ് കർണാടകയിലുള്ള അബൂർ ബോറോയ് എന്നയാളുടെ വിലാസത്തിൽ വ്യാജ പാസ്പോർട്ട് തരപ്പെടുത്തിയത്.

എമിഗ്രേഷൻ അധികൃതർക്ക് സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വ്യാജ പാസ്പോർട്ടാണെന്ന് കണ്ടെത്തിയത്. ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയ ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങും.