05
Jan 2025
Fri
05 Jan 2025 Fri
bus passenger bled to death after his arm was amputated after hitting an electric post

ഇലക്ട്രിക് പോസ്റ്റില്‍ തട്ടി കൈ അറ്റുപോയ കെഎസ്ആര്‍ടിസി ബസ് യാത്രികന്‍ ചോരവാര്‍ന്നു മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. പുളിങ്കുടി സ്വദേശി വെഞ്ചിലാസ് (46) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപകടസമയം വെഞ്ചിലാസ് ഉറക്കത്തിലായിരുന്നു. വളവു തിരിഞ്ഞപ്പോള്‍ ബസ് ഇലക്ട്രിക് പോസ്റ്റിനോടു ചേര്‍ന്നുപോവുകയും വെഞ്ചിലാസിന്റെ കൈ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇതോടെ വെഞ്ചിലാസിന്റെ കൈ അറ്റുപോയി. ആശുപത്രിയിലെത്തിക്കുന്നതിനു മുമ്പ് തന്നെ ചോരവാര്‍ന്ന് വെഞ്ചിലാസ് മരിക്കുകയും ചെയ്തു. ബസ്സിലെ മറ്റൊരു് യാത്രികനായ കൊല്ലങ്കോട് സ്വദേശി റോബര്‍ട്ടിനും അപകടത്തില്‍ പരിക്കേറ്റു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക