05
Apr 2026
Sun
05 Apr 2026 Sun
C-130 Plane Downed, 5 Killed In US Pilot Rescue Op says Iran

വെടിവച്ചിട്ട യുഎസ് പോര്‍വിമാനമായ എഫ് 35ല്‍ ഇജക്ട് ചെയ്ത് രക്ഷപെട്ട പൈലറ്റിനെ രക്ഷിക്കാനെത്തിയ നിരവധി യുഎസ് വിമാനങ്ങള്‍ തകര്‍ത്തതായി ഇറാന്‍. അഞ്ചുപേര് കൊല്ലപ്പെടുകയും ചെയ്തു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഓപറേഷനുകളിലൊന്ന് നടത്തി പൈലറ്റിനെ രക്ഷിച്ചുവെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഇറാന്റെ വിശദീകരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സി-130 വിമാനം, രണ്ട് ബ്ലാക്ക് ഹൗക് ഹെലികോപ്ടറുകള്‍, ഒരു ഇസ്രായേലീ ഡ്രോണ്‍ എന്നിവയാണ് തകര്‍ത്തതെന്ന് ഖതം അല്‍ അന്‍ബിയ സെന്‍ട്രല്‍ ക്വാര്‍ട്ടേഴ്‌സ് വക്താവ് അറിയിച്ചു. വെടിയേറ്റു വീണ ഇവയെല്ലാം കത്തിനശിച്ചു. യുഎസിന്റെ രക്ഷാ ഓപറേഷന്‍ തങ്ങള്‍ പരാജയപ്പെടുത്തിയതായും ഇറാന്‍ അറിയിച്ചു.

ALSO READ: ഇറാന്‍ വെടിവച്ചിട്ട എഫ് 35 പോര്‍വിമാനത്തിലെ പൈലറ്റിനെ രക്ഷിച്ചതായി ട്രംപ്