അവധിക്കു നാട്ടിലെത്തിയ യുവാവിനെ ബാറിലെ തര്‍ക്കത്തെ തുടര്‍ന്ന് പിന്തുടര്‍ന്നു വെട്ടിക്കൊന്നു. സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കൊല്ലം കടയ്ക്കല്‍ മേലേ പന്തളംമുക്കിലാണ് സംഭവം. കടയ്ക്കല്‍ അഞ്ചുമുക്കില്‍ വാടകയ്ക്കു താമസിക്കുന്ന വയലാ ശരത് മന്ദിരത്തില്‍ ശരത്(38)ആണ് കൊല്ലപ്പെട്ടത്. ശനി വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.
കടയ്ക്കല്‍ കോവൂര്‍ സ്വദേശികളായ രാഹുല്‍, ജയേഷ്, ലിജോ, അജീഷ് എന്നിവരാണ് പിടിയിലായിട്ടുള്ളത്.
|
വെട്ടേറ്റ ശരത് പ്രാണരക്ഷാര്‍ഥം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഓടിയെത്തിയവര്‍ ചേര്‍ന്ന് യുവാവിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും ഇവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരുമാസം മുമ്പാണ് ശരത്ത് വിദേശത്തുനിന്നു നാട്ടിലെത്തിയത്. കടയ്ക്കലില്‍ ബസ് ഡ്രൈവറായിരുന്നു മുമ്പ് ശരത്ത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





