മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിലെ കാബിനറ്റ് മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനമായി. രാജ്‌നാഥ് സിങ്ങിന് പ്രതിരോധവകുപ്പും അമിത് ഷായ്ക്ക് ആഭ്യന്തരവും സഹകരണ വകുപ്പുമാണ് നല്‍കിയിരിക്കുന്നത്. നിതിന്‍ ഗഡ്കരി ഗതാഗത, ഹൈവ വകുപ്പുകളും ജെ പി നദ്ദ ആരോഗ്യ, കുടുംബക്ഷേമ, കെമിക്കല്‍ ആന്‍ഡ് ഫെര്‍റ്റിലൈസേഴ്‌സ് വകുപ്പുകളും കൈകാര്യം ചെയ്യും.
|
ശിവരാജ് സിങ് ചൗഹാന്‍(കാര്‍ഷിക, കര്‍ഷക ക്ഷേമം, ഗ്രാമീണ വികസനം), നിര്‍മല സീതാരാമന്‍(ധനം, കോര്‍പറേറ്റ്), എസ് ജയശങ്കര്‍(വിദേശം), മനോഹര്‍ ലാല്‍(ഭവന, നഗര, ഊര്‍ജ വകുപ്പുകള്‍), എച്ച് ഡി കുമാരസ്വാമി(ഹെവി ഇന്‍ഡസ്ട്രീസ്, സ്റ്റീല്‍), പീയുഷ് ഗോയല്‍(വാണിജ്യ, വ്യവസായ വകുപ്പുകള്‍), ധര്‍മേന്ദ്ര പ്രധാന്‍(വിദ്യാഭ്യാസം), ജിതന്‍ റാം മഞ്ജി(മൈക്രോ, സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ്), രാജീവ് രഞ്ജന്‍ സിങ് എന്ന ലാലന്‍ സിങ്(പഞ്ചായത്ത് രാജ്, ഫിഷറീസ്, അനിമല്‍ ഹസ്ബന്‍ഡറി ആന്‍ഡ് ഡയറിങ്), സര്‍ബാനന്ദ സോനോവല്‍(തുറമുഖ, ഷിപ്പിങ് ആന്‍ഡ് വാട്ടര്‍വേയ്‌സ്), വീരേന്ദ്ര കുമാര്‍(സാമൂഹിക ക്ഷേമ, ശാക്തീകരണം), കിഞ്ചറപു രാംമോഹന്‍ നായിഡു(വ്യോമയാനം), പ്രഹ്ലാദ് ജോഷി(ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതു വിതരണവും പുനരുപയോഗ ഊര്‍ജം), ജുവല്‍ ഒരം(ഗോത്ര കാര്യം), ഗിരിരാജ് സിങ്(ടെക്‌സ്‌റ്റൈല്‍സ്), അശ്വിനി വൈഷ്ണവ്(റെയില്‍വേസ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ്, ഇലക്ട്രോണിക്‌സ്, ഐടി) ജ്യോതിരാദിത്യ സിന്ധ്യ(കമ്മ്യൂണിക്കേഷന്‍, വടക്കുകിഴക്കന്‍ മേഖലയുടെ വികസനം), ഭൂപേന്ദര്‍ യാദവ്(പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം), ഗജേന്ദ്ര സിങ് ശെഖാവസ്( സാംസ്‌കാരിക, ടൂറിസം), അന്നപൂര്‍ണ ദേവി(വനിതാ, ശിശു വികസനം), കിരണ്‍ റിജിജു(പാര്‍ലമെന്ററി കാര്യം, ന്യൂനപക്ഷ കാര്യം), ഹര്‍ദീപ് സിങ് പുരി(പെട്രോളിയം, പ്രകൃതി വാതകം), മന്‍സുഖ് മാണ്ഡവ്യ(ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ്, യുവജന കാര്യം, കായികം), കിഷന്‍ റെഡ്ഡി(കല്‍ക്കരി, ഖനി), ചിരാഗ് പാസ്വാന്‍(ഭക്ഷ്യ സംസ്‌കരണ വ്യവസായം), സി ആര്‍ പാട്ടീല്‍(ജല ശക്തി)
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





