17
Apr 2023
Wed
17 Apr 2023 Wed

ബിറ്റിഎസ് ഗായകന്‍ ജിമിനെ പോലെയാവാന്‍ 12 സര്‍ജറികള്‍ക്ക് വിധേയനായ കനേഡിയന്‍ നടന് ദാരുണാന്ത്യം. കനേഡിയന്‍ നടനായ സെയിന്റ് വോന്‍ കോലുക്കിയാണ് മരിച്ചത്. ഒരുവര്‍ഷത്തിനിടെയാണ് സെയിന്റ് വോന്‍ ഇത്രയധികം ശസ്ത്രക്രിയകള്‍ക്ക് വിധേയനായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

22വയസ്സ് മാത്രമായിരുന്നു സെയിന്റ് വോന് ഉണ്ടായിരുന്നത്. ദക്ഷിണ കൊറിയയില്‍ ആയിരുന്നു നടന്റെ അന്ത്യം. 2019ലാണ് സെയിന്റ് വോന്‍ കാനഡയിലേക്ക് പോയത്. കഴിഞ്ഞ നവംബറില്‍ മാറ്റിവച്ച താടിയെല്ല് നീക്കുന്നതിനായി കഴിഞ്ഞ ശനിയാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനായ സെയിന്റ് വോന് അണുബാധയുണ്ടാവുകയും നില ഗുരുതരമായതോടെ മരണം സംഭവിക്കുകയുമായിരുന്നു.

ഫേസ് ലിഫ്റ്റ്, നോസ് ജോബ്, ഐ ലിഫ്റ്റ്, ഐബ്രോ ലിഫ്റ്റ്, ലിപ് റിഡക്ഷന്‍ തുടങ്ങിയ സര്‍ജറികള്‍ക്കായി 220000 ഡോളറാണ് ഒരുവര്‍ഷത്തിനിടെ സെയിന്റ് വോന്‍ ചെലവഴിച്ചത്. ഒടുവില്‍ അത് അദ്ദേഹത്തിന്റെ മരണത്തിനും കാരണമായി.