21
Jun 2023
Tue
21 Jun 2023 Tue

കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ് വനിതാ ടീമിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. പുരുഷ ടീമിന് ഫുട്‌ബോള്‍ ഫെഡറേഷന്‍ വിധിച്ച പിഴയെ തുടര്‍ന്നാണ് സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തത്. പ്രവര്‍ത്തനം തുടങ്ങി പതിനൊന്നാം മാസത്തിലാണ് വനിതാ ടീമിന് പൂട്ടുവീഴുന്നത്. വനിതാ ലീഗില്‍ ബ്ലാസ്റ്റേഴ്‌സ് ടീം മൂന്നാം സ്ഥാനം നേടിയിരുന്നു. റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബെംഗളുരുവിനെതിരായ ഐ.എസ്.എല്‍ മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ട ബ്ലാസ്റ്റേഴ്‌സ് പുരുഷ ടീമിന് നാല് കോടി രൂപയാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പിഴ വിധിച്ചത്. പിഴക്കെതിരെ ബ്ലാസ്റ്റേഴ്സ് നല്‍കിയ അപ്പീല്‍ രണ്ടുദിവസം മുന്‍പ് ഫെഡറേഷന്‍ തള്ളുകയും ചെയ്തിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>