16
Jun 2025
Tue
16 Jun 2025 Tue
iran israel ceasefire

തെല്‍ അവീവ്: ഇസ്രായേലുമായി വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി ഇറാന്‍ ടിവി ചാനല്‍. (Ceasefire begins following four waves of Iranian attacks on Israeli-occupied territoreis)  ഇസ്രായേലിലേക്ക് തുടര്‍ച്ചയായി നടത്തിയ മിസൈല്‍ വര്‍ഷത്തിന് തൊട്ടുപിന്നാലെയാണ് ഇറാന്‍ സര്‍ക്കാര്‍ ചാനലായ പ്രസ് ടിവി ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇറാന്‍ ഇന്ന് രാവിലെ മുതല്‍ ആറ് തവണയായി നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബീര്‍ഷേബയില്‍ ബഹുനില കെട്ടിടത്തില്‍ മിസൈല്‍ നേരിട്ട് പതിച്ചാണ് നിരവധി പേര്‍ കൊല്ലപ്പെട്ടത്. മിസൈലുകളില്‍ പലതും പ്രതിരോധിച്ചതായി ഇസ്രായേലി സൈന്യം അറിയിച്ചു.

ഇറാനും-ഇസ്രായേലും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി ഇന്നലെ രാത്രി വൈകി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം ഇറാനോ ഇസ്രായേലോ സ്ഥിരീകരിച്ചിരുന്നില്ല. ഇസ്രായേല്‍ ആക്രമണം നിര്‍ത്തിയാല്‍ തങ്ങളും നിര്‍ത്തുമെന്നാണ് ഇതിനോട് ഇറാന്‍ വിദേശകാര്യ മന്ത്രി പ്രതികരിച്ചത്.