09
Aug 2023
Fri
09 Aug 2023 Fri

കൊല്ലം: കൊട്ടാരക്കര പൂവറ്റൂരിൽ തുണിക്കടയുടെ മുന്നിൽ കോഴിയെ അറുത്ത് ദുർമന്ത്രവാദം നടത്തിയതായി പരാതി. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. പതിവുപോലെ സത്യൻ കഴിഞ്ഞദിവസം രാത്രി കടയടച്ചു വീട്ടിൽപോയതിന് ശേഷമായിരുന്നു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാത്രി 12:30ന് ഒരാൾ തുണിക്കടയുടെ മുന്നിൽ എത്തുകയും നിർത്തിയിട്ടിരുന്ന വാഹനത്തിന്‍റെ മറവിൽ വന്നുപോകുന്നതായും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ കണ്ടു. പുലർച്ചെ സമീപത്തെ കടയിലെ ആളുകൾ വിവരമറിയിച്ചതിനെ തുടർന്ന് സത്യൻ വന്ന് നോക്കിയപ്പോഴാണ് കോഴിയെ അറുത്ത് ഇട്ടിരിക്കുന്ന നിലയിൽ കണ്ടെത്തിയത്.

കോഴിയുടെ തലയും ഉടലും അറുത്തുമാറ്റുകയും പൂക്കൾ വാരി വിതറിയതായും കണ്ടതായി കടയുടമ പറയുന്നു. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് സംശയാസ്പദമായി ഒരാളെ ക്യാമറയിൽ കാണാൻ ഇടയായതും ദൃശ്യങ്ങൾ ലഭിച്ചതും. സമീപവാസികൾ ചേർന്ന് കോഴിയെ മറവ് ചെയ്യുകയും സത്യന്റെ കട വൃത്തിയാക്കുകയും ചെയ്തു.

സംഭവത്തിൽ കടയുടമ പൊലീസിൽ പരാതി നൽകി. സത്യന്‍റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സത്യന്‍റെ കടയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സത്യന്‍റെ വിശദമായ മൊഴിയും പൊലീസ് രേഖപ്പെടുത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക