09
Oct 2025
Wed
09 Oct 2025 Wed
children among 6 slept away at Tamakkuru Dam

വിനോദയാത്രയ്‌ക്കെത്തിയ സംഘത്തിലെ കുട്ടികളടക്കം ഏഴുപേര്‍ ഒഴുക്കില്‍പ്പെട്ടു. ഒരാളെ രക്ഷിച്ചു. രണ്ടുമൃതദേഹങ്ങള്‍ തിരച്ചിലില്‍ കണ്ടെത്തി. കാണാതായ നാലുപേര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു. കര്‍ണാടകയിലെ തുമക്കുരുവില്‍ നിന്നുള്ള സംഘത്തെയാണ് കാണാതായത്. മര്‍കോണഹള്ളി ഡാമില്‍ നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിലിറങ്ങിയ സംഘമാണ് അപകടത്തില്‍പെട്ടത്.ചൊവ്വാഴ്ചയാണ് സംഭവം.

whatsapp ഡാമിലെ വെള്ളം തുറന്നുവിട്ടു; വിനോദയാത്രയ്‌ക്കെത്തിയ കുട്ടികളടക്കം ആറുപേര്‍ ഒഴുകിപ്പോയി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

15 അംഗ സംഘമാണ് അണക്കെട്ട് കാണാനെത്തിയതെന്ന് തുമക്കുരു പോലീസ് സൂപ്രണ്ട് അശോക് കെ വി പറഞ്ഞു. ഇതില്‍ ഏഴുപേരാണ് അരുവിയിലിറങ്ങിയത്. ഇതിനിടെ അണക്കെട്ടില്‍ നിന്ന് കുഴല്‍ സംവിധാനത്തിലൂടെ വെള്ളംതുറന്നുവിട്ടു. ഈ വെള്ളം അരുവിയിലൂടെ കുതിച്ചെത്തിയതോടെ സംഘം ഒഴുക്കില്‍പെടുകയായിരുന്നു.

രക്ഷാപ്രവര്‍ത്തകരും പോലീസും ഫയര്‍ഫോഴ്‌സും അടക്കമുള്ളവര്‍ സ്ഥലത്തെത്തി നടത്തിയ തിരച്ചിലില്‍ നവാസ് എന്നയാളെ രക്ഷിച്ചു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ചൊവ്വാഴ്ച നിര്‍ത്തിവച്ച തിരച്ചില്‍ ബുധനാഴ്ച രാവിലെ പുനരാരംഭിക്കുകയായിരുന്നു.

അണക്കെട്ടില്‍ പെട്ടെന്ന് വെള്ളം ഉയരുകയായിരുന്നുവെന്നാണ് ഡാം എന്‍ജിനീയര്‍മാര്‍ നല്‍കുന്ന വിശദീകരണം. അതേസമയം അപ്രതീക്ഷിതമായി വെള്ളം തുറന്നുവിടാനിടയായ കാരണത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം തുടങ്ങി.

ALSO READ: യുഎഇയില്‍ കാറപകടത്തില്‍ യുവാവും ഏഴുമാസം പ്രായമുള്ള കുഞ്ഞും മരിച്ചു