ബീജിങ്: ചൈനയില്‍ കൊവിഡ് മരണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിന്റെ അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ മരണകണക്ക് പുറത്ത് വിട്ട് ചൈന. കഴിഞ്ഞ 35 ദിവസത്തിനിടെ ചൈനയില്‍ കൊവിഡ് കാരണം മരിച്ചത് 60,000 പേരാണ്. മരണകണക്കും രോഗ വിവരവും കൃത്യമായി അറിയിക്കാന്‍ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ചൈന ഇന്ന് കണക്ക് പുറത്ത് വിട്ടത്. 5,503 പേര്‍ കൊവിഡ് വൈറസ് കാരണം ഉണ്ടായ ശ്വാസകോശ രോഗങ്ങളെ തുടര്‍ന്നാണ്. കാന്‍സര്‍, ഹൃദ്രോഗം എന്നിവയുള്ളവര്‍ക്ക് കൊവിഡ് വന്നതിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 54, 435 ആണ്.
|
2020ല്‍ കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ചൈന കടുത്ത നിയന്ത്രണങ്ങളിലായിരുന്നു. എന്നാല്‍ സീറോ കൊവിഡ് നയത്തിനെതിരേ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ചൈന അടുത്തിടെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്. തുടര്‍ന്നാണ് കൊവിഡ് വ്യാപനം രൂക്ഷമായതും മരണനിരക്ക് കൂടിയതും. ചൈനയെക്കൂടാതെ നിരവധി വിദേശ രാജ്യങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമാവുന്നുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



