24
Mar 2026
Tue
24 Mar 2026 Tue
China urges citizens to evacuate Israel as soon as possible

ഇറാന്‍ ആക്രമണം കടുപ്പിക്കുന്നതിനിടെ ഇസ്രായേലില്‍ നിന്ന് ഒഴിഞ്ഞുപോവാന്‍ തങ്ങളുടെ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി ചൈന. ഇസ്രായേലില്‍ തമ്പടിച്ച് സുരക്ഷ അപകടത്തിലാക്കുന്നത് ഒഴിവാക്കാനും എത്രയും വേഗം അവിടെ നിന്ന് എങ്ങോട്ടെങ്കിലും പോവുകയോ ചൈനയിലേക്കു തിരികെ വരുകയോ ചെയ്യണമെന്ന് ഇസ്രായേലിലെ ചൈനീസ് എംബസി നിര്‍ദേശിച്ചു. ഈജിപ്തുമായി അതിര്‍ത്തി പങ്കിടുന്നത താബ അതിര്‍ത്തിവഴി പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള മറ്റൊരു ദൗത്യത്തിനു കൂടി ചൈനീസ് സര്‍ക്കാര്‍ ശ്രമിച്ചുവരികയാണെന്ന് എംബസി അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്രായേലിനു നേരെയുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുടെ വ്യാപ്തി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതോടെ ആള്‍നാശവും മറ്റ് നാശനഷ്ടങ്ങളും വര്‍ധിക്കുന്നുണ്ട്. യഥാസമയത്ത് ബോംബ് ഷെല്‍ട്ടറുകളിലേക്ക് ചെല്ലാന്‍ ജനങ്ങള്‍ക്ക് കഴിയാത്തതു പോലും ആളുകള്‍ക്ക് പരിക്കേല്‍ക്കുന്ന സംഭവം ഉണ്ടായിക്കൊണ്ടേയിരിക്കുകയാണെന്നും എംബസി ചൂണ്ടിക്കാട്ടി.

ഇനിയും ഇസ്രായേലില്‍ തങ്ങുന്നവരുണ്ടെങ്കില്‍ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ഊര്‍ജനിലയങ്ങള്‍, എണ്ണ ശുദ്ധീകരണ ശാലകള്‍, സൈനിക കേന്ദ്രങ്ങള്‍ എന്നിവയുടെ അടുത്തേക്ക് പോവരുതെന്നും എംബസി ചൈനീസ് പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി.

ALSO READ: യുഎസില്‍ പെട്രോള്‍ വില കുതിച്ചുയര്‍ന്നു; ട്രംപിനെതിരേ വിമര്‍ശനം