30
Mar 2026
Mon
30 Mar 2026 Mon
Iran confirms receiving US plan but calls it unreasonable

ഇറാനുമായി നടത്തിയ ചര്‍ച്ചയില്‍ ഫലം കാണുന്നതിനാല്‍ അഞ്ചുദിവസത്തേക്ക് താല്‍ക്കാലിക വെടിനിര്‍ത്തല്‍ നടപ്പാക്കിയതായ യുഎസ് പ്രസിഡന്റ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍. യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ യുഎസുമായി ഒരു ചര്‍ച്ചയോ അല്ലെങ്കില്‍ മധ്യസ്ഥതയോ നടത്തിയിട്ടില്ലെന്ന് ഇറാന്‍ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണം തുടരുമെന്നും യുദ്ധം അവസാനിപ്പിക്കുന്നതിന് തങ്ങള്‍ വച്ച വ്യവസ്ഥകള്‍ക്കൊന്നും ഒരു മാറ്റവും ഇല്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബാഗൈ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിന് ചര്‍ച്ചകള്‍ നടത്താനുള്ള അമേരിക്കയുടെ അഭ്യര്‍ഥന വിവിധ സൗഹൃദരാജ്യങ്ങള്‍ തങ്ങളോട് പങ്കുവച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

യുഎസും ഇസ്രായേലും പെട്ടുപോയ കെണിയില്‍ നിന്ന് രക്ഷപ്പെടാനാണ് അവരിപ്പോള്‍ നുണ പ്രചരിപ്പിക്കുന്നതെന്ന് ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാ പറഞ്ഞു.

ALSO READ: ഇറാനില്‍ അഞ്ചുദിവസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക