18
Jun 2024
Mon
18 Jun 2024 Mon
land

മരിച്ചു കഴിഞ്ഞാല്‍ സ്വര്‍ഗത്തിലെത്തുമോ നരകത്തിലെത്തുമോ എന്നതാണ് വിശ്വാസികളുടെ പ്രധാനപ്പെട്ട ആധികളിലൊന്ന്. എന്നാല്‍, ഇവിടെ ഇതാ ഭൂമിയിലിരുന്ന് കൊണ്ട് തന്നെ സ്വര്‍ഗത്തില്‍ സ്ഥലം ബുക്ക് ചെയ്യാന്‍ അവസരമൊരുക്കുകയാണ് ഒരു കൂട്ടര്‍. അതും ദൈവത്തിന്റെ തൊട്ടടുത്ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്പാനിഷ്-പോര്‍ച്ചുഗല്‍ വംശാവലിയിലുള്ള ഒരു ക്രിസ്ത്യന്‍ പള്ളിയാണ് സ്വര്‍ഗത്തിലെ ഭൂമി വില്‍പ്പനയുടെ ഇടനിലക്കാര്‍. ഇതുമായി ബന്ധപ്പെട്ട് താന്‍ 2017ല്‍ ദൈവത്തോട് ആശയവിനിമയം നടത്തി എന്നാണ് ഇന്റോമിലെ ഒരു വൈദികന്റെ അവകാശവാദം. ദൈവത്തിന്റെ നിര്‍ദേശപ്രകാരം സ്വര്‍ഗത്തിലെ ഭൂമി ഒരു സ്‌ക്വയര്‍ മീറ്ററിന് 100 ഡോളര്‍ എന്ന നിലയ്ക്ക് വില്‍ക്കാന്‍ തയ്യാറാണെന്നും, ഒരു തുണ്ട് ഭൂമി വാങ്ങിയാല്‍ പോലും ദൈവത്തിന്റെ തൊട്ടടുത്തു തന്നെ സ്ഥിരമായ ഒരിടം ഉറപ്പാക്കാനാകുമെന്നുമാണ് വൈദികന്‍ ഉറപ്പിച്ചു പറയുന്നത്.

ടിക് ടോക് ഇന്‍ഫ്ളുവന്‍സേഴ്‌സാണ് വിചിത്രമായ ഈ വാര്‍ത്ത പുറത്തു വിട്ടത്. ഭൂമിയിടപാടിന്റെ വിവരങ്ങളടങ്ങിയ ഒരു ബ്രോഷര്‍ ഇപ്പോള്‍ ടിക് ടോക്കില്‍ തരംഗമാണ്. പ്രകാശപൂരിതമായ മേഘങ്ങള്‍ക്കിടയില്‍ നിര്‍മ്മിക്കപ്പെട്ട ഒരു വീടിന്റെയും അതിലേക്ക് പ്രവേശിക്കുന്ന ഒരു കുടുംബത്തിന്റെയും ചിത്രത്തിനൊപ്പം വിസ, മാസ്റ്റര്‍, മയെസ്‌ട്രോ, രൂപേ, ഗൂഗിള്‍ പേ, ആപ്പിള്‍ പേ തുടങ്ങി പണമടയ്ക്കുന്നതിനുള്ള വിവിധ ഓപ്ഷനുകളുമുണ്ട്.

ഇത് ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ ഭൂമിയിടപാടാണ് എന്നും, പള്ളിയുടെ പക്കല്‍ ഇപ്പോള്‍ തന്നെ ദശലക്ഷക്കണക്കിനു ഡോളറുകള്‍ ഉണ്ടാകും എന്നുമാണ് പ്രശസ്ത റിയല്‍ എസ്റ്റേറ്റ് ഇന്‍ഫ്ളുവന്സറായ അര്‍മാന്‍ഡോ പാന്റോജ അഭിപ്രായപ്പെട്ടത്.

ആളുകളെ തെറ്റിദ്ധരിപ്പിച്ച് പണം പിടുങ്ങാനുള്ള ഈ നീക്കത്തിനെതിരേ പലരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത്തരത്തിലുള്ള അവകാശവാദങ്ങള്‍ ആളുകള്‍ ഗൗരവത്തിലെടുക്കുന്നത് അത്ഭുതകരമാണെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രതികരണമുയരുന്നുണ്ട്.

2023ല്‍ സൗത്ത് ആഫ്രിക്കയിലെ ‘ഡേവിഡ് ഓഫ് യൂണിവേഴ്സല്‍ അപോസ്റ്റില്‍ ഫെല്ലോഷിപ്പ് ചര്‍ച്ചി’ലെ വൈദികനായ ഫ്രെഡ് ഇസാന്‍ഗ സമാനമായ ഒരു പ്രസ്താവന നടത്തിയിരുന്നു. ഉഗാണ്ടക്കാരനായ ഫ്രെഡ് തന്റെ അനുയായികളുടെ സ്വത്തുവകകള്‍ വില്‍പ്പനയ്ക്ക് വിധേയമാക്കാന്‍ പ്രേരിപിപ്പിച്ചുകൊണ്ടാണ് ‘സ്വര്‍ഗത്തിലെ’ സ്ഥലം വില്‍പന നടത്തിയത്.