09
Sep 2023
Fri
09 Sep 2023 Fri

തിരുവനന്തപുരം: സിനിമ-സീരിയല്‍ നടി അപര്‍ണ നായരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരമനയിലെ വീട്ടില്‍ തൂങ്ങിയ നിലയിലായിരുന്നു അപര്‍ണയുടെ മൃതദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴം വൈകിട്ട് ഏഴരയോടെയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടത്. സംഭവ സമയത്ത് വീട്ടില്‍ അമ്മയും സഹോദരിയും ഉണ്ടായിരുന്നു എന്നാണ് വിവരം. മരണത്തില്‍ കരമന പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.സഞ്ജിത് ആണ് ഭര്‍ത്താവ്. ത്രയ, കൃതിക എന്നിവര്‍ മക്കളാണ്.

മേഘതീര്‍ഥം, മുദ്ദുഗൗ, അച്ചായന്‍സ്, കോടതി സമക്ഷം ബാലന്‍ വക്കീല്‍, കല്‍ക്കി തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പര്‍ശം, തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക