04
Feb 2026
Sun
04 Feb 2026 Sun
LPG cylinder price hiked by rupees 50

Commercial LPG price hike വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ വില കൂടി. 49 രൂപയാണ് വര്‍ധിച്ചത്. 1747 രൂപയായി. ഗാര്‍ഹിക സിലിണ്ടറിനുള്ള വിലയില്‍ മാറ്റമില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് അവതരണത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ രാജ്യത്ത് പാചകവാതക സിലിണ്ടറുകള്‍ക്ക് വില കൂട്ടിയത്. ഹോട്ടലുകള്‍, റസ്റ്റൊറന്റുകള്‍, ബേക്കറികള്‍, കാറ്ററിങ് സംരംഭങ്ങള്‍ തുടങ്ങിയ ഭക്ഷ്യവിതരണ രംഗത്തുള്ളവരെയാകും വിലവര്‍ധന നേരിട്ട് ബാധിക്കുക.

14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ മാറ്റമൊന്നുമില്ലാത്തതിനാല്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആശ്വാസമുണ്ട്. ഫെബ്രുവരി 1 മുതല്‍ ഗാര്‍ഹിക എല്‍പിജി നിരക്കുകളില്‍ ഒരു പരിഷ്‌കരണവും ഉണ്ടായിട്ടില്ലെന്ന് ഒഎംസി അറിയിച്ചു.

ജനുവരി രണ്ടിന് വാണിജ്യ സിലിണ്ടറിന് 111 രൂപ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ 1812 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന് പിന്നീട് 225 രൂപ ഘട്ടംഘട്ടമായി കുറച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിന് ശേഷം ഗാര്‍ഹിക സിലിണ്ടര്‍ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.