തിരുവനന്തപുരം: കോടതിയിൽ തൊണ്ടി മുതല്‍ ആയി സൂക്ഷിച്ചിരുന്ന കഞ്ചാവിന്റെ പകുതി കാണാനില്ല. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ കഞ്ചാവാണ് കാണാതെ പോയത്.
|
എലി കരണ്ട നിലയില്‍ ആണ് തൊണ്ടിമുതൽ കണ്ടെത്തിയത്.സ്കൂള്‍ വിദ്യാര്‍ഥികൾക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ 2016ൽ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്ത
സാബു എന്നയാളിൽ നിന്ന് പിടിച്ചെടുത്ത കഞ്ചാവിന്റെ ഒരു ഭാഗമാണ് കാണാതെയായത്.
കേസിന്‍റെ വിചാരണ നടപടികള്‍ക്കായി തൊണ്ടിമുതല്‍ പുറത്തെടുത്തപ്പോളാണ് ഇതില്‍ പകുതി ഭാഗം കാണാനില്ലെന്ന് കണ്ടെത്തിയത്. എലി കരണ്ടതാകാമെന്നാണ് ഇതേക്കുറിച്ചു പ്രോസിക്യൂഷന്‍ കോടതിയിൽ നൽകിയ മറുപടി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





