21
Feb 2026
Sat
21 Feb 2026 Sat
NSUI president Vinod Jakhar

കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ ഓഫ് ഇന്ത്യയുടെ (NSUI) ദേശീയ പ്രസിഡന്റായി വിനോദ് ജാഖറിനെ നിയമിച്ചു. വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം ഉടനടി പ്രാബല്യത്തോടെയാണ് നിയമനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിലവില്‍ എന്‍.എസ്.യു.ഐയുടെ രാജസ്ഥാന്‍ ഘടകം അധ്യക്ഷനായി സേവനമനുഷ്ഠിക്കുകയായിരുന്നു ജാഖര്‍. എ.ഐ.സി.സി (AICC) പുറത്തിറക്കിയ പ്രസ്താവന പ്രകാരം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഈ നിയമനം നടത്തിയത്. രാഹുല്‍ ഗാ്ന്ധിയുടെ കൂടി ശുപാര്‍ശയോടെയാണ് ജാഖര്‍ ഈ സ്ഥാനത്തെത്തിയത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് വരുണ്‍ ചൗധരിയുടെ നേതൃത്വത്തെയും പ്രവര്‍ത്തനങ്ങളെയും കോണ്‍ഗ്രസ് അഭിനന്ദിച്ചു.

ALSO READ: 17കാരി ഓടിച്ച സ്‌കൂട്ടര്‍ എംവിഡി പിടിച്ചെടുത്തു; പകരത്തിന് ഔദ്യോഗിക വാഹനത്തിന്റെ താക്കോലൂരിയെടുത്ത് പെണ്‍കുട്ടിയുടെ അച്ഛന്‍

രാജസ്ഥാന്‍ സര്‍വകലാശാല സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റായിരുന്ന ജാഖര്‍ പ്രമുഖനായ ഒരു ദളിത് നേതാവാണ്.
ഡല്‍ഹി സര്‍വകലാശാലാ (DUSU) തെരഞ്ഞെടുപ്പടക്കം വരാനിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം സംഘടനയുടെ അമരത്തെത്തുന്നത്.

ആര്‍എസ്എസ് വിരുദ്ധ പോരാട്ടം

ആര്‍.എസ്.സിനെയും ബി.ജെ.പിയെയും പരസ്യമായി വെല്ലുവിളിച്ച് ശക്തമായ പോരാട്ടങ്ങളിലൂടെയാണ് വിനോദ് കരുത്തനായ വിദ്യാര്‍ഥി നേതാവായി ഉയര്‍ന്നത്. രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയില്‍ വിജയ ദശമി ദിനത്തില്‍ ആര്‍.എസ്.എസ് നേതൃത്വത്തില്‍ നടത്തിയ ആയുധ പൂജക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്ന് ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. സര്‍വകലാശാല ക്യാമ്പസിലും തെരുവിലും ആര്‍.എസ്.എസിനെതിരായ ആശയ സമരത്തിലും നിറഞ്ഞു നിന്നു.

2018ല്‍ സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ എന്‍.എസ്.യു.ഐ ടിക്കറ്റ് നിഷേധിച്ചപ്പോള്‍, സ്വതന്ത്രനായി മത്സരിച്ച് ജയിച്ചായിരുന്നു വിനോദ് ജഖര്‍ രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തിലെ ആദ്യ ദളിത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം വിജയ ദശമി ദിനത്തിലായിരുന്നു വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം വിദ്യാലയങ്ങളെ മതപരിപാടികള്‍ക്ക് വേദിയാക്കുന്ന ആര്‍.എസ്.എസ് നടപടിയെ തടഞ്ഞ് രംഗത്തെത്തിയത്. കോണ്‍ഗ്രസ് വിദ്യാര്‍ഥി വിഭാഗത്തിന്റെ ദേശീയ പ്രസിഡന്റ് പദവിയിലേക്ക് രാജസ്ഥാനില്‍ നിന്നെത്തുന്ന ആദ്യ വിദ്യാര്‍ഥി നേതാവാണ് 32കാരനായ വിനോദ്.