01
Apr 2024
Sat
01 Apr 2024 Sat

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനം നീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജസ്ഥാനിലെ കോട്ടയില്‍ ബിജെപി സംഘടിപ്പിച്ച വിജയ സങ്കല്‍പ് മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.(Congress will lift PFI ban if voted to power warns Amit Sha)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2019ല്‍ നിങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തിരുന്നെങ്കില്‍ കോട്ട പിഎഫ്‌ഐയുടെ കേന്ദ്രമായി മാറുമായിരുന്നു. നിങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു വേണ്ടി വോട്ട് ചെയ്തതിനാല്‍ പിഎഫ്‌ഐയെ ഇല്ലാതാക്കാനും നേതാക്കളെ തടങ്കലില്‍ അടയ്ക്കാനും കഴിഞ്ഞു. പിഎഫ്‌ഐ നിരോധനം നീക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കോണ്‍ഗ്രസ് വികസന വിരോധിയായ പാര്‍ട്ടിയാണെന്നും അമിത് ഷാ പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസും സഖ്യകക്ഷിയായ ഇന്ത്യന്‍ യൂനിയന്‍ മുസ് ലിം ലീഗും പിഫ്‌ഐ നിരോധിക്കാനുള്ള കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ അവരതിനൊപ്പം ആര്‍എസ്എസിനെയും നിരോധിക്കണമെന്നാവശ്യപ്പെടുകയുണ്ടായി. അതുകൊണ്ടുതന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ചിന്തിച്ച് വോട്ട് ചെയ്യണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

രണ്ട് സാധ്യതകളാണ് വോട്ടര്‍മാര്‍ക്കുള്ളത്. ഒന്ന് 23 വര്‍ഷമായി രാജ്യത്തെ സേവിക്കുന്ന നരേന്ദ്രമോദിയും മറ്റൊന്ന് ഇരുപതിലേറെ തവണ അവതരിപ്പിക്കപ്പെട്ടിട്ടും തോറ്റുപോയിക്കൊണ്ടിരിക്കുന്ന രാഹുല്‍ ഗാന്ധിയാണെന്നും അമിത് ഷാ പറഞ്ഞു. രാജസ്ഥാനിലെ 25 സീറ്റുകളും ഇത്തവണ ബിജെപി വിജയിക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക