13
May 2023
Tue
13 May 2023 Tue

മയക്കുമരുന്ന് കടത്തുന്നതിനിടെ പുരുഷനും സ്ത്രീയും പിടിയിലായി. ഒന്നരകിലോ​ഗ്രാം കൊക്കെയ്നാണ് പിടിച്ചെടുത്തത്. ​സൗത്ത് കരോലിനയിലാണ് സംഭവം. പട്രോളിങ്ങിനിടെയാണ് വ്യാജ ഗർഭിണിയും ഭർത്താവും പിടിയിലായത്. ഗർഭിണിയെന്നു തെറ്റിദ്ധരിപ്പിക്കാൻ ധരിച്ച റബർ വയറിന്റെ ഉള്ളിലായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംശയം തോന്നിയ അധികൃതർ ഇരുവരോടും ഡെലിവറി ഡേറ്റ് എന്നാണ് എന്നു ചോദിച്ചപ്പോൾ ഇരുവരും പരസ്പരവിരുദ്ധമായ മറുപടിയാണ് നൽകിയത്. പിടിക്കപ്പെടുമെന്നായപ്പോൾ ഇരുവരും ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ ഓടിയ പൊലീസ് ഇരുവരെയും പിടികൂടുകയും തുടർന്ന് നടത്തിയ വിശദപരിശോധനയിൽ മയക്കുമരുന്ന് കണ്ടെത്തുകയുമായിരുന്നു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ആന്റണി മില്ലർ, സിമേക മിചം എന്നിവരാണ് അറസ്റ്റിലായത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക