വിമാന യാത്രയ്ക്കിടെ ടോയ്‌ലറ്റില്‍ സെക്‌സിലേര്‍പ്പെട്ട് കമിതാക്കള്‍; യാത്രക്കാരുടെ പ്രതികരണം വൈറല്‍| വീഡിയോ
|
മാഡ്രിഡ്: വിമാന യാത്രയ്ക്കിടെ ടോയ്‌ലറ്റില്‍ സെക്‌സിലേര്‍പ്പെട്ട് കമിതാക്കള്‍. ബ്രിട്ടണിലെ ലൂട്ടണില്‍ നിന്ന് ഐബിസയിലേക്കുള്ള ഈസി ജെറ്റ് വിമാനത്തില്‍ ഈ മാസം എട്ടിനാണ് സംഭവം. ടോയ്‌ലെറ്റില്‍ ദമ്പതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് വാതില്‍ തുറന്നതോടെയാണ് സംഭവം പുറത്തായത്. സംഭവത്തിന്റെ 37 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ടോയ്‌ലെറ്റിന് മുന്നില്‍ നിന്ന് മുന്നറിയിപ്പില്ലാതെ വാതില്‍ തുറക്കുന്ന ഫ്‌ളൈറ്റ് അറ്റന്‍ഡന്റിനെയും അത് കണ്ട് ഞെട്ടി അലറുന്ന യാത്രക്കാരെയും വായില്‍ കൈകൊട്ടി നാണക്കേട് പ്രകടിപ്പിക്കുന്ന ക്യാബിന്‍ ക്രൂവിനെയുമെല്ലാം വീഡിയോയില്‍ കാണാം. ഈ സമയം കാമുകന്‍ ദേഷ്യം പിടിച്ച് വാതിലടക്കുന്നതും കാണാം.
വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെ, ഈസിജെറ്റിന്റെ വക്താവ് സംഭവം സ്ഥിരീകരിച്ചതായും ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ദമ്പതികള്‍ക്കെതിരെ എന്തെങ്കിലും നിയമ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് വിവരമില്ല. പൊതുസ്ഥലത്തെ മോശം പെരുമാറ്റം സംബന്ധിച്ച് ഈസി ജെറ്റ് അധികൃതര്‍ പോലീസിന് പരാതി നല്‍കി.
Couple caught on camera allegedly having sex in the toilet during an easyJet flight from the Luton to Ibiza on 8th of sept. 😜 pic.twitter.com/iD3LSaMCFu
— VIRAL CCTV IDIOTS (@HalfWittedCam) September 13, 2023
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





