രണ്ടുമാസം പ്രായമുള്ള മകനടക്കം മൂന്നു മക്കളെ റെയില്‍വേസ്റ്റേഷനില്‍ ഉപേക്ഷിച്ച് മാതാപിതാക്കള്‍ മുങ്ങി. മധ്യപ്രദേശിലെ ഗ്വാളിയോര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. വെള്ളിയാള്ച രാത്രി ടിക്കറ്റ് ബുക്കിങ് കൗണ്ടറിനു സമീപമാണ് കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഏഴും ആറും വയസ്സുള്ള പെണ്‍കുട്ടികളാണ് മറ്റ് രണ്ടു കുട്ടികള്‍.(couples abandons 3 kids including 2 month old boy in railway station)
|
ആണ്‍കുഞ്ഞിന്റെ ദേഹത്ത് പൊള്ളലേറ്റ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ആണ്‍കുട്ടിയെ ആശുപത്രിയിലേക്കും പെണ്‍കുട്ടികളെ ഷെല്‍ട്ടര്‍ ഹോമിലേക്കും മാറ്റി.
രണ്ടുമൂന്ന് ദിവസമായി തങ്ങള്‍ ട്രെയിനുകള്‍ മാറിക്കയറിയാണ് ഇവിടെ വന്നതെന്നും ഉറങ്ങി എണീറ്റപ്പോഴേക്കും അച്ഛനെയും അമ്മയെയും കാണാതാവുകയായിരുന്നുവെന്നും പെണ്‍കുട്ടികള്‍ പോലീസിനോട് പറഞ്ഞു. രാജസ്ഥാനിലെ ധോല്‍പൂര്‍ ആണ് തങ്ങളുടെ സ്വദേശമെന്നും കുട്ടികള്‍ പറഞ്ഞിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





