02
Apr 2024
Thu
02 Apr 2024 Thu
couples arrested for kills 18 month old daughter and buries deadbody

അജ്ഞാത കത്തിലെ സൂചനയെ തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് ഒന്നരവയസ്സുകാരിയെ കൊന്ന് കുഴിച്ചുമൂടിയ അച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.(couples arrested for kills 18 month old daughter and buries dead body)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

38കാരനായ ജാഹിദ് ഷെയ്ഖ്, ഭാര്യ നൂറാമി(28)എന്നിവരാണ് അറസ്റ്റിലായത്. 18 മാസം പ്രായമുള്ള മകള്‍ ലബീബയെയാണ് ദമ്പതികള്‍ കൊലപ്പെടുത്തിയ ശേഷം മമ്പ്രയിലെ പ്രാദേശിക ശ്മശാനത്തില്‍ കുഴിച്ചുമൂടിയത്. കൊലപാതകം നടന്ന് മൂന്നാഴ്ചയ്ക്കു ശേഷമാണ് സംഭവം പുറത്തറിയുന്നത്.

മൃതദേഹം പുറത്തെടുത്ത പോലീസ് ഇത് പോസ്റ്റ്‌മോര്‍ട്ടത്തിനയയ്ക്കുകയും കുഞ്ഞിന്റെ മരണകാരണം തലയ്ക്കടക്കം ശരീരമാകയേറ്റിട്ടുള്ള മുറിവുകള്‍ മൂലമാണെന്ന് കണ്ടെത്തുകയും ചെയ്തു. മാര്‍ച്ച് 18നായിരുന്നു ദമ്പതികള്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയും മൃതദേഹം കുഴിച്ചുമൂടുകയും ചെയ്തത്.

അജ്ഞാതകത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് ദമ്പതികളെ ചോദ്യംചെയ്‌തെങ്കിലും ഇരുവരും ആദ്യം സഹകരിച്ചില്ല. വിശദമായ ചോദ്യംചെയ്യലില്‍ പ്രതികള്‍ കുറ്റസമ്മതം നടത്തുകയും മൃതദേഹം കുഴിച്ചിട്ട സ്ഥലം കാണിച്ചുകൊടുക്കുകയുമായിരുന്നു. അതേസമയം കൊലപാതകകാരണം പ്രതികള്‍ വെളിപ്പെടുത്തുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും ഏപ്രില്‍ 15 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക