22
Jan 2025
Sun
22 Jan 2025 Sun
couples arrested over death of SSLC student in Kollam

കൊല്ലം കുന്നത്തൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ അയല്‍വാസികളായ ദമ്പതികള്‍ അറസ്റ്റില്‍. കുന്നത്തൂര്‍ പടിഞ്ഞാറ് തിരുവാതിരയില്‍ സുരേഷ്, ഭാര്യ ഗീതു എന്നിവരാണ് അറസ്റ്റിലായത്.
അയല്‍വാസിയായ ഗോപി വിലാസം ഗോപു-രഞ്ജിനി ദമ്പതികളുടെ മകന്‍ ആദികൃഷ്ണയെ ഡിസംബര്‍ ഒന്നിനാണ് വീടിനുള്ളില്‍ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.(couples arrested over death of SSLC student in Kollam)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മരിക്കുന്നതിനു മുമ്പ് ആദികൃഷ്ണയെ ഇരുവരും ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഇവരുടെ മകള്‍ക്ക് സാമൂഹികമാധ്യമത്തിലൂടെ സന്ദേശം അയച്ചെന്ന പേരിലായിരുന്നു മര്‍ദ്ദനം. അടിയേറ്റ് ആദികൃഷ്ണയുടെ മുഖത്ത് നീരു വയ്ക്കുകയും ചെവിയില്‍ നിന്ന് രക്തസ്രാവം ഉണ്ടാവുകയുമുണ്ടായി. ഇതിനു പിന്നാലെയാണ് ആദികൃഷ്ണയെ മരിച്ച നിലയില്‍ കണ്ടത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ കൊല്ലം സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോയിരുന്നു. ആലപ്പുഴയില്‍ നിന്നാണ് ഇരുവരെയും പോലീസ് പിടികൂടിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക