03
Nov 2025
Sun
റെഡ് സിഗ്നലില്‍ നിര്‍ത്തിയിട്ട വാഹനങ്ങളിലേക്ക് ആംബുലന്‍സ് ഇടിച്ചുകയറി ദമ്പതികള്‍ മരിച്ചു. ബംഗളുരുവിലാണ് സംഭവം. റിച്മണ്ട് സര്‍ക്കിളില്‍ ശനിയാഴ്ച രാത്രി 11ഓടെയാണ് അപകടം.
|
സിഗ്നലില്‍ ചുവപ്പ് കത്തിയതോടെ നിരവധി ഇരുചക്രവാഹനങ്ങള്‍ ഇവിടെ നിര്‍ത്തിയിരുന്നു. ഈ സമയം അമിത വേഗതയില്‍ എത്തിയ ആംബുലന്‍സ് ഈ വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ദമ്പതികള്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഇസ്മായില്‍(4), ഭാര്യ സമീന്‍ ബാനു എന്നിവരാണ് മരിച്ച്. പരിക്കേറ്റ മറ്റു പേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.




