11
Mar 2026
Wed
മലപ്പുറം കാവനൂര്‍ ചെങ്ങരകുണ്ടില് കാര്‍ ബൈക്കില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ ദമ്പതികള്‍ മരിച്ചു. എടവണ്ണപ്പാറ വട്ടത്തൂര്‍ തായിപുറത്ത് അസീസും ഭാര്യ സൗദാബിയുമാണ് മരിച്ചത്. ബുധന്‍ ഉച്ചയ്ക്കാണ് അപകടം.
|
ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കില്‍ പിന്നില്‍ വന്ന കാറിടിച്ചുകയറുകയായിരുന്നു. തെറിച്ചുവീണ ഇരുവരുടെയും ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങി. അസീസിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലും സൗദാബിയുടേത് മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. പ്രവാസ ജീവിതം അവസാനിപ്പിച്ചെത്തിയ അസീസ് നാട്ടില്‍ ഹോട്ടല്‍ നടത്തി വരികയായിരുന്നു.
ALSO READ: 13 വര്‍ഷമായി കോമയിലായ 31കാരന് മരിക്കാന്‍ അനുമതി നല്കി സുപ്രിംകോടതി



