ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മലപ്പുറം താനൂർ ലക്ഷ്മണന്‍ വധക്കേസില്‍ മുന്‍ പ്രതി ചേർക്കപ്പെട്ട എന്‍ഡിഎഫ് പ്രവര്‍ത്തകരെ വെറുതെ വിട്ടു. 2007 ല്‍ മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങലില്‍ വച്ച് ആര്‍എസ്എസ് പ്രവര്‍ത്തകനായ താനൂര്‍ സ്വദേശി ലക്ഷ്മണനെ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് കൊലപ്പെടുത്തി എന്ന കേസിലാണ് മുഴുവന്‍ പ്രതികളേയും മഞ്ചേരി ജില്ലാ കോടതി ജഡ്ജി ജി സൂരജ് വെറുതെ വിട്ടത്.
|
2012 ല്‍ വിചാരണ തുടങ്ങിയ കേസില്‍ പ്രതി ചേർക്കപ്പെട്ട ഉസൈന്‍ കോയ, ഫഹദ്, ഹനീഫ, യാഹു എന്നിവരെയാണ് വെറുതെ വിട്ടത്. പ്രതികള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ സി കെ ശ്രീധരന്‍, എന്‍ പി അബ്ദുല്‍ ലത്തീഫ് മഞ്ചേരി, എന്നിവര്‍ ഹാജരായി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





