23
Feb 2026
Mon
23 Feb 2026 Mon
sibling dies in bike car collision

ബൈക്കില്‍ കാറിടിച്ചുകയറി സഹോദരങ്ങള്‍ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി ചേനപ്പാടി നാഗമറ്റത്തില്‍ ശ്രീനാഥ് എന്‍ എസ്(22), സഹോദരി ശ്രീലക്ഷ്മി(27)എന്നിവരാണ് മരിച്ചത്. കടപ്പാട്ടൂര്‍ ബൈപ്പാസിനു സമീപമുണ്ടായ അപകടത്തിലാണ് ഇരുവരും മരിച്ചത്. ശ്രീനാഥ് സംഭവസ്ഥലത്തുവച്ചും ശ്രീലക്ഷ്മി ചികില്‍സയിലിരിക്കെ ഇന്നലെ രാത്രിയിലുമാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എറണാകുളത്ത് ജോലിസ്ഥലത്തുനിന്ന് എത്തിയ സഹോദരിയെ കൂട്ടി ബൈക്കില്‍ ചേനപ്പാടിയിലേക്ക് പോവുകയായിരുന്നു ശ്രീനാഥ്. എതിരെ വന്ന വൈക്കം സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവയാണ് സഹോദരങ്ങള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിച്ചത്. ബൈക്കിനൊപ്പം ഇരുവരെയും കാര്‍ റോഡിലൂടെ നിരക്കി കൊണ്ടുപോയി. അപകടശേഷം റോഡില്‍ കിടന്ന സഹോദരങ്ങളെ നാട്ടുകാര്‍ വിളിച്ചു വരുത്തിയ ആംബുലന്‍സിലാണ് ആശുപത്രിയില്‍ എത്തിച്ചത്.

കൊച്ചി ഇന്‍ഫോസിറ്റിയില്‍ ജോലിക്കാരിയായ ശ്രീലക്ഷ്മി ബന്ധുവിന്റെ കല്യാണം കൂടാന്‍ നാട്ടില്‍ എത്തിയതായിരുന്നു. വരുന്ന ഏപ്രില്‍ രണ്ടിനായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

ALSO READ: ദുബൈ അല്‍ ഖുദ്‌റ റോഡില്‍ പുതിയ നാലുവരി പാലം തുറന്നു; ഗതാഗത ശേഷിയിൽ വൻ വർധന