വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ സ്വയംഭോഗം ചെയ്തുവെന്ന 16കാരിയുടെ പരാതിക്കിരയായ ഇന്ത്യന്‍ ഡോക്ടര്‍ കുറ്റക്കാരനല്ലെന്ന് യുഎസ് കോടതി കണ്ടെത്തി. 33കാരനായ ഡോ. സുദീപ്ത മോഹന്തി പരാതിക്കാരി ആരോപിച്ച കുറ്റംചെയ്തിട്ടില്ലെന്ന് കോടതി കണ്ടെത്തി. മൂന്നുദിവസം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ബോസ്റ്റണ്‍ ഫെഡറല്‍ കോടതി ഡോക്ടറെ കുറ്റവിമുക്തന്‍ ആക്കിയത്.
|
2022 മെയില്‍ ഹൊണോലുലുവില്‍ നിന്ന് ബോസ്റ്റണിലേക്ക് പോവുകയായിരുന്ന ഹവായിന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരിയായ 16കാരിയാണ് ഡോക്ടര്‍ക്കെതിരേ പരാതി നല്‍കിയത്. കഴുത്തുവരെ കമ്പിളി പുതച്ചിരുന്ന യാത്രക്കാരന്‍ കാലുകള്‍ ഇളക്കിയിരുന്നുവെന്നും ഇതിലൂടെയാണ് അയാള്‍ സ്വയംഭോഗം ചെയ്യുകയായിരുന്നുവെന്ന് താന്‍ മനസ്സിലാക്കിയതെന്നുമാണ് 16കാരി കോടതിയില്‍ പറഞ്ഞത്.
അതേസമയം താനൊരു ഡോക്ടറാണെന്നും യാത്രയില്‍ പ്രതിശ്രുത വധു തന്റെ തൊട്ടടുത്ത സീറ്റില്‍ യാത്ര ചെയ്തിരുന്നുവെന്നും വ്യക്തമാക്കിയ ഡോക്ടര്‍ മറ്റുള്ളവരെ പരിചരിക്കാന്‍ പ്രതിബദ്ധതയുള്ളയാളാണ് താനെന്നും കോടതിയില്‍ ബോധിപ്പിച്ചു. ഇത്തരമൊരു ആരോപണത്തിന് താന്‍ വിധേയനായത് ഹൃദയഭേദകമാണെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി. ഇരുഭാഗങ്ങളും കേട്ട കോടതി ഡോക്ടര്‍ നിരപരാധിയാണെന്നു കണ്ടെത്തുകയായിരുന്നു.


