23
Jan 2025
Fri
23 Jan 2025 Fri
court postponed bail plea of Bobby Chemmannur

ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ റിമാന്‍ഡില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചു. ഹരജി അടിയന്തരമായി പരിഗണിക്കേണ്ട ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഇതോടെ ബോബി ചെമ്മണ്ണൂരിന് ജയിലില്‍ തുടരേണ്ടിവരും. കാക്കനാട് ജില്ലാ ജയിലിലാണ് ബോബി നിലവില്‍ കഴിയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ചയാവും കോടതി ഹരജി പരിഗണിക്കുക. പ്രോസിക്യൂഷന്റെ ഭാഗം കൂടി കേട്ടാവും കോടതി നിലപാട് സ്വീകരിക്കുക. ബോബി ചെമ്മണ്ണൂരിന് പ്രത്യേക പരിഗണന നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തിങ്കളാഴ്ച ഹരജി പരിഗണിക്കാമോ എന്ന ബോബിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക