01
Mar 2023
Wed
01 Mar 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വുഹാന്‍: വുഹാന്‍ നഗരത്തിലെ ചൈനീസ് സര്‍ക്കാര്‍ നിയന്ത്രിത ലാബില്‍ നിന്നാണ് കോവിഡ് -19 ഉത്ഭവിച്ചതെന്ന് ഏജന്‍സി വിശ്വസിക്കുന്നതായി എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ എ റേ. ‘ കോവിഡ് പാന്‍ഡെമിക്കിന്റെ ഉത്ഭവം മിക്കവാറും ഒരു ലാബില്‍ നിന്നുണ്ടായ സംഭവമാണെന്ന് എഫ്ബിഐ കുറച്ച് കാലമായി വിലയിരുത്തുന്നു.” ഫോക്സ് ന്യൂസിനോട് സംസാരിക്കവേ ക്രിസ്റ്റഫര്‍ പറഞ്ഞു.

വുഹാനിലെ ലാബില്‍ നിന്നാണ് വൈറസിന്റെ ഉത്ഭവമെന്ന് എഫ്ബിഐ വ്യക്തമാക്കുന്നു. ഇത് പിന്നീട് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് അതിവേഗത്തില്‍ പടര്‍ന്നതായി ചില മുന്‍കാല പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഒരുപക്ഷേ നഗരത്തില്‍ സമുദ്രവിഭവങ്ങളും മാംസവും വില്‍ക്കുന്ന മാര്‍ക്കറ്റില്‍ വൈറസ് വേഗത്തില്‍ പടര്‍ന്നതായിരിക്കാമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊറോണ വൈറസുകളെക്കുറിച്ച് ഗവേഷണം നടത്തിയ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്ന ലോകത്തിലെ പ്രമുഖ വൈറസ് ലബോറട്ടറിയില്‍ നിന്ന് 40 മിനിറ്റ് യാത്രാ ദൂരത്തിലാണ് വുഹാന്‍ മാര്‍ക്കറ്റ്. എന്നാല്‍, വുഹാനിലെ ലാബില്‍ നിന്നാണ് കൊറോണ വൈറസിന്റെ ഉത്ഭവമെന്ന കണ്ടെത്തല്‍ ചൈന നിഷേധിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക