
ലഖ്നോ: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ഗോരക്ഷാഗുണ്ടകള്‍ നാലുപേരെ ആക്രമിച്ചത് വ്യാജ ആരോപണമുന്നയിച്ചെന്ന് പരിശോധനയില്‍ വ്യക്തമായി.(Cow vigilantes beat up three people in Aligarh on charges of smuggling beef; lab tests found it was buffalo meat) ഇരകള്‍ സഞ്ചരിച്ച വാഹനത്തില്‍നിന്ന് കണ്ടെടുത്തത് പശുവിന്റെ മാംസമല്ലെന്ന് സ്ഥിരീകരണം.
![]() |
|
വാഹനത്തില്‍നിന്ന് കണ്ടെടുത്തത് എരുമ മാംസം ആണെന്ന് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചതായി ഹര്‍ദുവാഗഞ്ച് പൊലിസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസറായ പൊലിസ് ഇന്‍സ്പെക്ടര്‍ ധീരജ് കുമാര്‍ അറിയിച്ചു.
ശനിയാഴ്ചയാണ് അലിഗഡിലെ അല്‍ഹദാദ്പൂര്‍ ഗ്രാമത്തിന് സമീപം പശു മാംസം കടത്തുന്നുവെന്ന് ആരോപിച്ച് മൂന്ന് മുസ്ലിം യുവാക്കളെ സംഘപരിവാര അക്രമികള്‍ ക്രൂരമായി തല്ലിച്ചതച്ചത്. ആഖില്‍ അഹമ്മദ് (43), അര്‍ബാജ് (38), മുഹമ്മദ് അഖീല്‍ (35), നദീം (32) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ALSO READ: കെസി വേണുഗോപാലും കൈവിട്ടു; പി വി അന്‍വര്‍ ഇനി എങ്ങോട്ട്?
മരത്തടിയും ഇരുമ്പുവടിയും ഉപയോഗിച്ചുള്ള ക്രൂരമായ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇവരുടെ ആന്തരികാവയവങ്ങള്‍ക്കുള്‍പ്പെടെ ക്ഷമതേറ്റിട്ടുണ്ട്. അക്രമികള്‍ ഇവരുടെ വാഹനത്തിന് തീയിടുകയും ഫോണുകളും പണവും മോഷ്ടിക്കുകയും ചെയ്തു.
അലിഗഡിലെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാലുപേര്‍ അപകടനില തരണം ചെയ്തതായി എസ്.എച്ച്.ഒ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ വിജയ് ഗുപ്ത (50), ഭാനു പ്രതാപ് (28), ലവ് കുഷ് (27), വിജയ് ബജ്രംഗി (23) എന്നിവരാണ് പിടിയിലായത്. ഭാരതീയ ന്യായ് സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കൊലപാതക ശ്രമം, മോഷണം തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ ആകെ 38 പ്രതികളാണുള്ളത്. ഇതില്‍ കണ്ടാല്‍ അറിയുന്ന 13 പേരും ബാക്കി അജ്ഞാതരുമാണ്.
പ്രദേശത്തെ ഹിന്ദുത്വസംഘടനാ നേതാവിന്റെ പരാതിയില്‍ ഉത്തര്‍പ്രദേശ് ഗോവധ നിരോധന നിയമപ്രകാരം മറ്റൊരു എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, കണ്ടെടുത്തത് പശുമാംസം അല്ലെന്ന് വ്യക്തമായതോടെ ഗോവധനിരോധനനിയമപ്രകാരമുള്ള കേസ് നിലനിന്നേക്കില്ല.
നിയമപ്രകാരം എരുമയിറച്ചി കൊണ്ടുപോകുകയാണെന്ന് പറഞ്ഞ് അതിന്റെ രേഖകള്‍ കാണിച്ചെങ്കിലും അരലക്ഷം രൂപ ആവശ്യപ്പെട്ടാണ് മര്‍ദനം തുടങ്ങിയതെന്ന് അഖീല്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.